തളങ്കര: (www.evisionnews.co)പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി, പകരം തുണിസഞ്ചികൾ ഉപയോഗിക്കാൻ ജനങ്ങളെ ശീലിപ്പിക്കുന്നതിന്റെ ഭാഗമായി കാസർകോട് മുനിസിപ്പൽ തളങ്കര കണ്ടത്തിൽ വാർഡിലെ മുഴുവൻ വീടുകളിലേക്കും തുണിസഞ്ചി നൽകാൻ തളങ്കര കണ്ടത്തിൽ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇന്ന് സമൂഹത്തിലുണ്ടാകുന്ന മാരക രോഗങ്ങൾക്ക് ഏറ്റവും കൂടുതൽ കാരണം പ്ലാസ്റ്റികുകളായതിനാൽ അതിന്റെ ഉപയോഗം കുറക്കാൻ ജനങ്ങളെ ബോധവൽക്കരിക്കുന്ന പരിപാടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് അനസ് കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് ട്രഷറർ നൗഫൽ തായൽ, മണ്ഡലം യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗവും തളങ്കര കണ്ടത്തിൽ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ സിദ്ദീഖ് ചക്കര, ശാഖ ജനറൽ സെക്രട്ടറി സുബൈർ യു.എ, ട്രഷറർ ഷബീർ ടി.എ, സഹ ഭാരവാഹികളായ സാദിഖ് ടി.കെ, ഇല്ല്യാസ്, സഹദ് ടി.എ, ഫാറൂഖ് ടി.എ എന്നിവർ സംസാരിച്ചു.

Post a Comment
0 Comments