ബോവിക്കാനം : (www.evisionnews.co)ബാലനടുക്കം-എട്ടാം മയിൽ റോഡ് ചെളിക്കുളമായതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. നാട്ടുകാർക്ക് ഏക ആശ്രയമായ റോഡിന്റെ അറ്റകുറ്റപ്പണിക്കുള്ള ടെൻഡർ പഞ്ചായത്ത് നൽകിയതാണ്. മഴക്ക് മുൻപേ ടാറിങ് പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ കോൺട്രാക്ട് എടുത്തവർ ടാറിങ് ചെയ്യാതെ തത്കാലത്തേക്ക് മണ്ണിടുകയായിരുന്നു. മഴ പെയ്തതോടെ മണ്ണിട്ട റോഡ് ചെളിക്കുളമായി. ദിവസേന ഒരുപാട് സ്കൂൾ കുട്ടികളും വൃദ്ധന്മാരും നടന്നു പോകുന്ന വഴികുടിയാണിത്. മഴ പെയ്തതോടെ റോഡിലൂടെ നടന്നു പോകാൻ പോലും പറ്റാതെയായി.ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അടിയന്തരമായി റോഡ് റീ ടാർ ചെയ്യണമെന്നും യാത്ര സുഖകരമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അനാസ്ഥ തുടർന്നാൽ പഞ്ചായത്ത് ആഫീസ് ഉപരോധം അടക്കമുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.

Post a Comment
0 Comments