കാസര്‍കോട് : (www.evisionnews.co) സാധാരണ ജനങ്ങളുടെയും, വിദ്യാര്‍ത്ഥികളുടെയും യാത്രാവശ്യമായ ബസ്സുകളില്‍ പലതും പുതിയ ബസ് സ്റ്റാന്‍ഡികത്ത് കയറാതെ റോഡ് സൈഡില്‍ ആളുകളെ ഇറക്കുന്നതും കയറ്റുന്നതും, അപകടങ്ങള്‍ക്കും ഗതാഗത തടസ്സങ്ങള്‍ക്കും കാരണമാകുന്നുണ്ട്, അതുപോലെ തന്നെ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പോകുന്ന ബസ്സുകള്‍ കറന്തക്കാട് വഴി നഗരം ചുറ്റാതെ എം ജി റോഡ് വഴി പോകുന്നതും ബസ് യാത്രക്കാരായ ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു, ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കാസര്‍ക്കോട് ട്രാഫിക്ക് പോലീസിന് മാസങ്ങള്‍ക്ക് മുമ്പേ യുത്ത് ലീഗ് പരാതി നല്‍കിയിരുന്നെങ്കിലും ഇതു വരെ നടപടിയെടുത്തിട്ടില്ല, ആയതിനാല്‍ നിയമം തെറ്റിക്കുന്ന ബസ്സുകളെ തടയാന്‍ മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു, സെപ്റ്റംബര്‍ 23ന് നടക്കുന്ന യൂത്ത് ലീഗ് ഫണ്ട് ശേഖരണം വിജയിപ്പിക്കാനും തീരുമാനിച്ചു
പ്രസിഡണ്ട് അജ്മല്‍ തളങ്കരയുടെ അദ്ധ്യക്ഷതയില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സഹീര്‍ ആസിഫ്, യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഭികളായ റഷീദ് തുരുത്തി, നൗഫല്‍ തായല്‍, എം ബി അഷ്‌റഫ് , പി വി മൊയ്തീന്‍കുഞ്ഞ് തളങ്കര, റഷീദ് ഗസ്സാലി, ഹാരിസ് ബെദിര തുടങ്ങിയവര്‍ സംസാരിച്ചു
Post a Comment
0 Comments