ബെംഗളൂരു: (www.evisionnews.co) മുന്‍ കര്‍ണാടക മന്ത്രിയും മുന്‍ ഐ.എന്‍.എല്‍. നേതാവുമായിരുന്ന ഖമറുല്‍ ഇസ്ലാം (69) അന്തരിച്ചു.
ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് 11 ദിവസം മുമ്പ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐ.എന്‍.എല്‍. രൂപീകരണത്തോടെ ഖമറുല്‍ ഇസ്ലാം ഐ.എന്‍.എല്ലില്‍ ചേരുകയും അടുത്ത് തന്നെ ഗുല്‍ബര്‍ഗ്ഗ സീറ്റില്‍ മത്സരിച്ച് നിയമ സഭാംഗമായിരുന്നു. പിന്നീട് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും കല്‍ബുര്‍ഗി നോര്‍ത്ത് നിയമ സഭാ മണലത്തില്‍ നിന്നും മല്‍സരിച്ച് സിദ്ദരാമയ്യ മന്ത്രിസഭയില്‍ വഖഫ് മന്ത്രിയാവുകയും ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള പ്രമുഖ മുസ്ലിം നേതാവായിരുന്ന ഖമറുല്‍ ഇസ്ലാം ഐ.എന്‍.എല്‍. സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടിനോട് വലിയ വ്യക്തി ബന്ധം പുലര്‍ത്തിയിരുന്നു.
ഖമറുല്‍ ഇസ്ലാമിന്റെ നിര്യാണത്തില്‍ ഐ.എന്‍.എല്‍. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍, കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം എന്നിവര്‍ അനുശോചനം അറിയിച്ചു.
Post a Comment
0 Comments