Type Here to Get Search Results !

Bottom Ad

രാജീവ് യൂത്ത് സെന്റർ നിർമ്മാണ ഫണ്ട് ശേഖരണം തുടങ്ങി


കുമ്പള:(www.evisionnews.co)യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസ് മന്ദിരമായ 'രാജീവ് യൂത്ത് സെന്റർ' നിർമ്മാണത്തിനുള്ള മഞ്ചേശ്വരം നിയോജക മണ്ഡലം ഫണ്ട്‌ ശേഖരണം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആദം മുൽസി ഉദ്ഘാടനം  ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട്  നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സാജിദ് മൊവ്വൽ, ഹർഷാദ് വർക്കാടി, ഗണേഷ് ഭണ്ഡരി, ലക്ഷമണ പ്രഭു, രവി പൂജാരി, ഇഖ്ബാൽ, നവീൻ എൻമകജെ, രാഗേഷ് കീദൂർ ,സലിം കട്ടത്തുക്ക, ഷെരീഫ് അരി ബൽ, നിയാസ് മലബാരി, കമറുദ്ധീൻ, നൗഷാദ് ഷേണി, കൃഷ്ണനദ പ്രഭു, ഷെരീഫ് ആരിക്കടി,എന്നിവർ പ്രസംഗിച്ചു.ഇർഷാദ് മഞ്ചേശ്വരംസ്വാഗതവും യൂസുഫ് കോട്ട നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad