കുമ്പള::(www.evisionnews.co) എക്‌സൈസ് സംഘത്തെ തള്ളിയിട്ട് രക്ഷപ്പെട്ട കേസിലെ പ്രതി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. ഉപ്പള ചെറുഗോളിയിലെ ശ്രീജിത്ത് (26) ആണ് അറസ്റ്റിലായത്. മൂന്ന് വര്‍ഷം മുമ്പ് മഞ്ചേശ്വരം വാമഞ്ചൂരിലാണ് സംഭവം. ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ ശ്രീജിത്ത് ഓടിച്ച ഓട്ടോറിക്ഷ പരിശോധിക്കുമ്പോള്‍ എക്‌സൈസ് സംഘത്തെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടോറിക്ഷ പരിശോധിച്ചപ്പോള്‍ പിറക് വശത്തെ സീറ്റില്‍ സൂക്ഷിച്ച 50 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി. മൂന്ന് വര്‍ഷക്കാലം പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് കഴിയുകയായിരുന്നു. കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ.ബി അബ്ദുല്ലക്ക് ലഭിച്ച രഹസ്യ വിവര ത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ പിടികൂടിയത്. ശ്രീജിത്തിനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എട്ടോളം അടിപിടി കേസുകളുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഷിജു, പ്രിവന്റീവ് ഓഫീസര്‍ എ.ബി. അബ്ദുല്ല, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ സജിത്ത്, നൗഷാദ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Post a Comment
0 Comments