Type Here to Get Search Results !

Bottom Ad

ബാറുടമയുടെ വീട്ടില്‍ കയറി തോക്കു ചൂണ്ടി ഒരു കോടി രൂപ ആവശ്യപ്പെട്ട കേസ്; അധോലോക നേതാവ് കലി യോഗേഷിന്റെ കൂട്ടാളി അറസ്റ്റില്‍


കുമ്പള: (www.evisionnews,co) ബാറുടമയുടെ വീട്ടില്‍ കയറി തോക്കു ചൂണ്ടി ഒരു കോടി രൂപ ആവശ്യപ്പെട്ട മംഗ്ളൂരുവിലെ അധോലോക നായകന്‍ കലി യോഗേഷിന്റെ കൂട്ടാളിയും നിരവധി കേസുകളില്‍ പ്രതിയുമായ യുവാവിനെ അറസ്റ്റു ചെയ്തു. പെര്‍മുദെ പള്ളം ഹൗസില്‍ യൂസുഫ് നൗഷാദ് എന്ന മൊയ്ഞ്ഞി (25)യെ ആണ് കുമ്പള സി.ഐ വി.വി.മനോജ്, എസ്.ഐ ജയശങ്കര്‍, ശിവദാസന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് മംഗ്ളൂരുവിലെ മദ്യവ്യാപാരിയായ ഉപ്പള, മുട്ടംഗേറ്റിനു സമീപത്തെ ശ്രീധര ഷെട്ടിയുടെ വീട്ടില്‍ ഒരു സംഘം അതിക്രമിച്ചു കയറി തോക്കു ചൂണ്ടി പണം ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടിനു മുന്നിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഏതാനും പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അപ്പോള്‍ അറസ്റ്റിലായ മൊയ്ഞ്ഞിയില്‍ നിന്നു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു.
ഒരു വര്‍ഷം മുമ്പ് മഞ്ചേശ്വരത്തു നിന്നു 85 കിലോ കഞ്ചാവ് കടത്തിയ കേസിലും മൊയ്ഞ്ഞീ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ടവേര കാറില്‍ കടത്തുകയായിരുന്നു കഞ്ചാവ്. കടത്ത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് കാത്തിരുന്നാണ് കഞ്ചാവ് പിടികൂടിയത്. എന്നാല്‍ പൊലീസിനെ കണ്ട സംഘം കഞ്ചാവും ടവേര കാറും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈ കേസിനു ഇതുവരെ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മൊയ്ഞ്ഞിയുടെ അറസ്റ്റോടെ ഈ കേസിനും തുമ്പായി. കഞ്ചാവുകടത്തു കേസിലെ കൂട്ടുപ്രതികളെ കുറിച്ചും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് കാസര്‍കോട്, ജാല്‍സൂര്‍ ജംഗ്ഷനില്‍ സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് ഒരു കിലോ സ്വര്‍ണ്ണം തട്ടിയെടുത്ത കേ സിലും മൊയ്ഞ്ഞി പ്രതിയാണെന്നു കുമ്പള സി.ഐ വി.വി.മനോജ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad