ചട്ടഞ്ചാല്‍: (www.evisionnews.co) ശിഹാബ് തങ്ങള്‍ എജുകേഷണല്‍ &ചാരിറ്റബള്‍ ട്രസ്റ്റ് ഒന്നാം വാര്‍ഷികവും മതപ്രഭാഷണവും ബൈതുറഹ്മ പ്രഖ്യാപന സമ്മേള ന വും സമാപിച്ചു. രണ്ടാം ദിവസം സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പൂല്‍ ഉല്‍ഘാടനം ചെയ്തു പബ്ലിസിറ്റി ചെയര്‍മാന്‍ ഖാദര്‍ കണ്ണമ്പള്ളി അദ്ധ്യക്ഷത വഹിച്ചു കണ്വീനര്‍ റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. അല്‍ ഹാഫിള് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി.
ബൈ തുറഹ്മ പ്രഖ്യാപന സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.ടി ഡി കബീര്‍ തെക്കില്‍ അദ്ധ്യക്ഷത വഹിച്ചു.ഹുസൈനാര്‍ തെക്കില്‍ സ്വാഗതം പറഞ്ഞു. ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണവും എ എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണവും നടത്തി. ചട്ടഞ്ചാല്‍ ശാഖ മുസ്ലിം ലീഗിന്റെ പ്രഥമ പ്രസിഡണ്ട് ടി ഡി അബ്ദുല്‍ റഹ്മാന്‍ ഹാജിയെ ചടങ്ങില്‍ ആദരിച്ചു.പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ, കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍, ചെങ്കള അബ്ദുല്ല ഫൈസി, സി എച്ച് ഫൈസി, ബാഡൂര്‍ ലത്തീഫ് ഹാജി, നിസാര്‍ പാദൂര്‍ ,ഖാസ്മി അബ്ദുല്ല, റഊഫ് ബായിക്കര ,ടി ഡി ഹസ്സന്‍ ബസരി, സിദ്ധീഖ് മങ്ങാടന്‍, മജീദ് ബെണ്ടിച്ചാല്‍, മണ്യം ഇബ്രാഹിം ഹാജി, ഖാദര്‍ കണ്ണമ്പള്ളി,ആസിഫ് മാളി കെ, സഫ്വാന്‍ മങ്ങാടന്‍, എന്നിവര്‍ പ്രസംഗിച്ചു.

Post a Comment
0 Comments