കാസർകോട്:(www.evisionnews.co)ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം നാളെയും മറ്റന്നാളുമായി (23,24) നടക്കും.സ്റ്റേജിതര മത്സരങ്ങള്‍ നാളെ രാവിലെ 10 മുതല്‍ ചെര്‍ക്കള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. കൈയെഴുത്ത്, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഉപന്യാസ രചന, കഥാരചന,കവിതാരചന എിവയാണ് സ്റ്റേജിതര മത്സരങ്ങള്‍. മറ്റന്നാൾ (24)രാവിലെ 10 ന് ചെര്‍ക്കള ജി എച്ച് എസ് എസില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിക്കും. സിനിമ-സീരിയല്‍ താരം ജെ എസ് മനൂപ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ആമുഖ പ്രഭാഷണം നടത്തും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി കലോത്സവ സന്ദേശം നല്‍കും. പച്ച മലയാളം കോഴ്‌സ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സ ബീഫാത്തിമ ഇബ്രാഹിം നിര്‍വ്വഹിക്കും. തുല്യതാ രജിസ്‌ട്രേഷന്‍ മികവ് പുലര്‍ത്തിയ പ്രേരക്മാര്‍ക്കുളള സമ്മാനദാനം ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ സുഫൈജ ടീച്ചര്‍ നിര്‍വ്വഹിക്കും. രാവിലെ 11 മുതല്‍ കലാമത്സരങ്ങള്‍ ആരംഭിക്കും. വൈകീട്ട് അഞ്ചിന് സമാപിക്കും.
Post a Comment
0 Comments