വിദ്യാനഗര്: (www.evisionnews.co) ലോറിയില് നിന്ന് 105 കിലോ റബ്ബര് ഷീറ്റുകള് കവര്ന്ന കേസിലെ വാറന്റ് പ്രതി അറസ്റ്റില്. ചിത്താരി, കൊവ്വല് ഹൗസില് ഷെരീഫ് എന്ന ഫാന്റം ഷെരീഫി(30)നെയാണ് വിദ്യാനഗര് എസ് ഐ കെ പി വിനോദ് കുമാര് അറസ്റ്റ് ചെയ്തത്. 2012 ഏപ്രില് 18ന് ചെര്ക്കളയില് വെച്ച് നിലമ്പൂരില് നിന്നും വരികയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് അജ്മലിന്റെ ലോറിയില് നിന്നും 105 കിലോ റബ്ബര് ഷീറ്റുകള് കവര്ന്ന കേസിലെ പ്രതിയാണ് ഷെരീഫ്. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയില് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു

Post a Comment
0 Comments