Type Here to Get Search Results !

Bottom Ad

ഇന്ധന വില വർധന: പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി കരിദിനം ആചരിച്ചു

കാസർകോട്:(www.evisionnews.in)പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി കരിദിനം ആചരിച്ചു.പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ലോകത്തില്‍ ഏറ്റവും അധികം വില ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന നേപ്പാളും ശ്രീലങ്കയും ഇന്ത്യയിലുള്ളതിനേക്കാള്‍ 10 രൂപയിലധികം കുറച്ചാണ് ഒരു ലിറ്റര്‍ ഡീസല്‍ ഇപ്പോള്‍ വില്‍ക്കുന്നത്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം കുറ്റപ്പെടുത്തി പരമാവധി നികുതി പിരിക്കുമ്പോള്‍ കഷ്ടപ്പെടുന്നത് പെട്രോളിയം ഉല്‍പന്നങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗിക്കുന്ന സാധാരണ ജനങ്ങളാണ്. അണങ്കൂറിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ലാ ജോയിന്റ് സെക്രട്ടറി ശങ്കര നായക്, സി.എ. മുഹമ്മദ്കുഞ്ഞി, വി.എം. ശ്രീപതി, രാജേഷ്, ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനാനന്തരം നടന്ന പൊതുയോഗം ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് തിമ്മപ്പഭട്ട് അദ്ധ്യക്ഷത  വഹിച്ചു. ജില്ലാ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പി.എ. മുഹമ്മദ്കുഞ്ഞി, എന്‍.എം. ഹസൈനാര്‍, സി. രവി. സുബ്ബണ്ണ ആള്‍വ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad