Type Here to Get Search Results !

Bottom Ad

ഇന്ത്യയിൽ ഫാസിസം പിടിമുറുക്കുന്നു : മൂസ ബി ചെർക്കള

ജിദ്ദ : (www.evisionnews.co)സംഘപരിവാർ ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയവരെല്ലാം ഓരോന്നായി ഇല്ലായ്‌മ ചെയ്യുകയാണ് വർഗ്ഗീയ ഫാസിസ്റ്റു ശക്തികൾ ഇന്ത്യയിൽ ചെയ്തു കൊണ്ടിരിക്കുന്നതെന്നും തങ്ങൾക്കെതിരെ നാവുയർത്തുന്നവരെ അരിഞ്ഞുവീഴ്ത്തി ഫാസിസ്റ്റ് ഭീകരത ഇന്ത്യയിൽ പിടിമുറുക്കുന്നതിന്റെ തുടക്കമാണ് ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, എം എം കൽബുർഗി, ഇപ്പോൾ ഗൗരി ലങ്കേഷും എന്നിവരുടെ ദാരുണമായ അന്ത്യമെന്നും, ഫാസിസ ത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ നാല് പേരാണ് തുടർച്ചയായി കൊല്ലപ്പെട്ടതെന്നും മൂസ ബി ചെർക്കള പറഞ്ഞു.പരിശുദ്ധ ഹജ്ജ് കർമ്മത്തിനായ് എത്തിച്ചെർന്ന മുസ്ലിം ലീഗ് നേതാവും മുൻ കാസർകോട്  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മൂസക്ക് കെ.എം.സി.സി ജിദ്ദ കാസർകോട് മണ്ഡലം   കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ഷറഫിയ്യ ഹിൽടോപ്പ്‌ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം.കാദർ ചെർക്കളയുടെ അധ്യക്ഷതയിൽ കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി ട്രഷറർ അൻവർ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.അബൂബക്കർ ദാരിമി ആലംപാടി പ്രാർത്ഥന നടത്തി.അബ്ദുല്ല ഹിറ്റാച്ചി,  ജാഫർ എരിയാൽ, ബഷീർ ചിത്താരി, സുബൈർ നായന്മാറെമൂല, അബ്ദുല്ല ചന്തേര,  ഷെരീഫ് ബോസ്, ബഷീർ ബായാർ, ഗഫൂർ ബെദിര, ബഷീർ മവ്വൽ,അഷ്‌റഫ് മാങ്ങാട്, ബുനിയാം ഒറവങ്കര, താജുദ്ദീൻ ബാങ്കോട്, അബ്ദു പെർള തുടങ്ങിയവർ പ്രസംഗിച്ചു.കെ.എം.ഇർഷാദ് സ്വാഗതവും സമീർ ചേരങ്കൈ നന്ദിയും പറഞ്ഞു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad