വിദ്യാനഗര്‍: ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റിനുള്ളിലാക്കി പാന്‍മസാല വില്‍പ്പന നടത്താന്‍ ശ്രമിച്ച ഉളിയത്തടുക്ക സ്വദേശിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ മുഹമ്മദ് കുഞ്ഞി (45)യാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വിദ്യാനഗര്‍ എസ്.ഐ. കെ.പി വിനോദ് കുമാറും സംഘവും ഉളിയത്തടുക്കയിലെ ഒരു കടക്ക് സമീപം നടത്തിയ പരിശോധനക്കിടെയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. ആയിരത്തില്‍പ്പരം പാന്‍ ഉല്‍പ്പന്നങ്ങളാണ് കണ്ടെത്തിയത്.

Post a Comment
0 Comments