റിയാദ് : (www.evisionnews.co) ഇന്റര്‍നെറ്റ് വോയ്സ്, വിഡിയോ കോള്‍ ആപ്പുകള്‍ക്കുള്ള വിലക്ക് ഇന്ന് പുലര്‍ച്ചെ മുതല്‍ എടുത്തുകളയുമെന്നും ഇതോടെ ഇത്തരം ആപ്പുകള്‍ സൗദിയിലുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മിഷന്‍ വക്താവ് ആദില്‍ അബൂഹുമൈദ് അറിയിച്ചു. വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂര്‍ണമായ ആപ്പുകള്‍ക്കുള്ള വിലക്കാണ് എടുത്തുകളയുന്നത്. ഫെയ്സ്ടൈം, സ്നാപ്ചാറ്റ്, സ്‌കൈപ്, ലൈന്‍, ടെലിഗ്രാം, ടാന്‍ഗോ അടക്കമുള്ള ആപ്പുകള്‍ വഴിയുള്ള വോയ്സ്, വിഡിയോ കോള്‍ സേവനം ഇന്നു മുതല്‍ സൗദിയിലെ ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കും.
വ്യവസ്ഥകള്‍ പൂര്‍ണമല്ലാത്ത ചില ആപ്പുകള്‍ക്കുള്ള വിലക്ക് തുടരും. ഡേറ്റ സേവന, അധിക സേവന മേഖലയില്‍ നിന്നുള്ള വരുമാനത്തെ കൂടുതലായി ആശ്രയിക്കുക എന്നതാണ് ആഗോള തലത്തില്‍ ടെലികോം മേഖലയിലെ പുതിയ പ്രവണത. ഇതിന് അനുസൃതമായാണ് കോള്‍ ആപ്പുകള്‍ക്കുള്ള വിലക്ക് എടുത്തുകളയുന്നത്. സൗദിയിലെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മുന്തിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ടെലികോം കമ്പനികളുമായി ചേര്‍ന്ന് കമ്മിഷന്‍ ശ്രമിക്കുന്നത്.
ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സുതാര്യമായ സംവിധാനം, അടിയന്തര സാഹചര്യങ്ങളില്‍ കമ്മിഷനുമായി സഹകരിക്കുന്നതിനുള്ള ആപ്പ് ദാതാക്കളുടെ സന്നദ്ധത, സൗദിയിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവയാണ് ആപ്പുകള്‍ക്ക് ബാധകമായ പ്രധാന വ്യവസ്ഥകള്‍. പുതിയ പരിഷ്‌കരണം ഡേറ്റ പാക്കേജ് നിരക്കുകളെ ബാധിക്കില്ല. പാക്കേജ് നിരക്കുകളുടെ വര്‍ധനയും കുറയലും സേവന ദാതാക്കള്‍ തമ്മിലെ മത്സരത്തെയും സേവന നിലവാരത്തെയും ആശ്രയിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments