Type Here to Get Search Results !

Bottom Ad

ബിസിനസ് ക്ലാസില്‍ ഡബിള്‍ബെഡ് സൗകര്യമൊരുക്കി ഖത്തര്‍ എയര്‍വെയ്സ്


ദോഹ: (www.evisionnews.co) ദീര്‍ഘദൂര വിമാനയാത്രകളില്‍ അല്പം വിശ്രമം ആഗ്രഹിക്കുന്നവര്‍ക്ക് വിശാലമായി കിടന്നുറങ്ങാന്‍ ഡബിള്‍ബെഡ് സൗകര്യമൊരുക്കിയിരിക്കുകയാണ് ഖത്തര്‍ എയര്‍വെയ്സ്. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

സീറ്റിനിടയ്ക്കുള്ള പാനലുകള്‍ മാറ്റി രണ്ടു സീറ്റുകള്‍ നിവര്‍ത്തിയിട്ടാല്‍ ഡബിള്‍ബെഡ് ആകും. ലണ്ടണ്‍-ദോഹ വിമാനങ്ങളിലാണ് ഡബിള്‍ബെഡ് സൗകര്യം ലഭിക്കുക. ഇതിനുപുറമെ ഒരുമിച്ചു യാത്രചെയ്യുന്ന നാലുപേര്‍ക്ക് സീറ്റുകള്‍ ക്രമപ്പെടുത്തി ഒരു 'സ്യൂട്ട്' പോലെയാക്കാം.

ഒരുമിച്ചു ഭക്ഷണം കഴിക്കാനും സംസാരിച്ചിരിക്കാനും സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഈ സംവിധാനം സഹായമാകും. ബിസിനസ് ക്ലാസ് വിമാനയാത്രയിലെ വിപ്ലവകരമായ മാറ്റങ്ങളാണിതെന്നു ഖത്തര്‍ എയര്‍വെയ്സ് അധികൃതര്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad