റിയാദ്: (www.evisionnews.co) സൗദിയില്‍ നിയമ ലംഘകരായി കഴിഞ്ഞിരുന്ന വേലക്കാരികളെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇവര്‍ തൊഴിലുടമകളില്‍ നിന്നു ജോലി ഉപേക്ഷിച്ച് ഒളിച്ചോടിയവരാണ്. ഇത്തരത്തിലുളള 1,628 വേലക്കാരികളെയാണ് കഴിഞ്ഞ മാസം മടക്കി അയച്ചതെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.
അവകാശങ്ങള്‍ നിഷേധിക്കുകയും ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് വനിതാ വീട്ടുവേലക്കാര്‍ തൊഴിലുടമകളില്‍ നിന്നു ഒളിച്ചോടിയത്. വിവിധ എംബസികളിലെത്തിയ ഇവരെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്ക് നിയമ പ്രകാരം ലഭിക്കാനുളള വേതന കുടിശ്ശികയും ഇതര ആനുകൂല്യങ്ങളും നല്‍കിയാണ് മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചത്

Post a Comment
0 Comments