Type Here to Get Search Results !

Bottom Ad

സൗദിയിലെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ അംബാസഡര്‍



റിയാദ്: ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ച പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ് ആവശ്യപ്പെട്ടു. നിയമ ലംഘകരായ മുഴുവന്‍ ഇന്ത്യക്കാരും രാജ്യം വിടണമെന്നും അംബാസഡര്‍ പറഞ്ഞു.
ഈ വര്‍ഷം രണ്ടാം തവണയാണ് സൗദി അറേബ്യയില്‍ പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്. നിയമ ലംഘകരില്ലാത്ത രാജ്യം ദേശീയ ക്യാമ്പയിന്റെ ഭാഗമായി മാര്‍ച്ച് 29ന് ആണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. 
സൗദി ഭരണകൂടം അനുവദിച്ച ഇളവുകളും ആനുകൂല്യങ്ങളും നിയമ ലംഘകരായ മുഴുവന്‍ ഇന്ത്യക്കാരും പ്രയോജനപ്പെടുത്തണമെന്ന് അംബാസഡര്‍ പറഞ്ഞു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad