Type Here to Get Search Results !

Bottom Ad

100 രാജ്യങ്ങള്‍ക്കു സഹായധനവുമായി ഖത്തര്‍


ദോഹ: (www.evisionnews.co) 2012 മുതല്‍ 2020 വരെയുള്ള അഞ്ചു വര്‍ഷത്തിനിടെ അന്താരാഷ്ട്ര തലത്തില്‍ 4.5 ബില്യണ്‍ യു. എസ്. ഡോളറിന്റെ സഹായധനമാണ് ഖത്തര്‍ നല്‍കിയിരിക്കുന്നത്. നൂറിലധികം രാജ്യങ്ങള്‍ക്കു ഖത്തറിന്റെ സാമ്പത്തികസഹായം ലഭിച്ചിട്ടുണ്ടെന്ന് ഗവണ്മെന്റിന്റെ കമ്യൂണിക്കേഷന്‍ വിഭാഗം അറിയിച്ചു.

ഇതില്‍ 2.9 ബില്യണ്‍ ഡോളര്‍ ഗവണ്മെന്റും, 1.6 ബില്യണ്‍ ഖത്തരി എന്‍.ജി.ഒ. കളുമാണ് നല്‍കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസത്തിനുമാണ് പ്രധാനമായും അന്താരാഷ്ട്ര സഹായധനം നല്‍കിയിരിക്കുന്നത്. ആഫ്രിക്കയിലയെയും, ഏഷ്യയിലെയും, മിഡില്‍ ഈസ്റ്റിലെയും രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഖത്തര്‍ വികസന ഫണ്ട് വിവിധ യു. എന്‍. ഏജന്‍സികള്‍ക്കു നല്‍കുന്ന ഗ്രാന്റുകളില്‍ 20 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നും ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് (ജി.സി.ഒ.) ട്വിറ്ററിലൂടെ അറിയിച്ചു. 

2013 -ല്‍ ഇറാഖിലെ യുനെസ്‌കോയുടെ പദ്ധതിക്ക് ഖത്തര്‍ 4.5 മിലന്‍ ഡോളര്‍ സഹായധനം നല്‍കി. ഇതേ വര്‍ഷം തന്നെ 'ഗ്ലോബല്‍ ഗ്രീന്‍ ഗ്രോത്ത്' പദ്ധതിക്ക് 10 മില്യണ്‍ ഡോളറും നല്‍കി. 2014 -ല്‍ സുഡാനിലെ വികസനത്തിന് യു .എന്‍. ഡി.പി. യുമായി സഹകരിച്ചു 59 മില്യണ്‍ ഡോളര്‍ ചെലവഴിച്ചു. പലസ്തീനിലെ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് നാല് മില്യണ്‍ ഡോളറും, തുര്‍ക്കിയിലെ യു.എന്നിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടിലേക്ക് 20 മില്യണ്‍ ഡോളറും ഖത്തര്‍ 2014 -ല്‍ സംഭാവന ചെയ്തു.

അന്താരാഷ്ട്ര തലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് എഴുപത്തി രണ്ടാമത് യു. എന്‍. ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവേ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി വ്യക്താക്കിയിരുന്നു. ആഗോളതലത്തില്‍ ജീവകാരുണ്യപ്രവര്‍ത്തന പദ്ധതികള്‍ വിപുലീകരിക്കാനും യു. എന്‍. പദ്ധതികള്‍ നടപ്പാക്കാനും ഐക്യരാഷ്ര സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഖത്തര്‍ നല്‍കുന്ന സഹായധനം വര്‍ധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഐക്യരാഷ്ട്ര സഭക്ക് ഉയര്‍ന്ന സാമ്പത്തികസഹായം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് നിലവില്‍ ഖത്തറിന്റെ സ്ഥാനം. വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങളുടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പിന്തുണ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad