ആലപ്പുഴ : (www.evisionnews.co) കായല്‍ കയ്യേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, കയ്യേറ്റം തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി തോമസ് ചാണ്ടി രംഗത്ത്. കയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും രാജിവയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങള്‍ക്കു പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും തോമസ് ചാണ്ടി ആരോപിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ സ്വയം രാജിവയ്ക്കില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ഒരുക്കമാണ്. അതേസമയം, ഭൂവിഷയങ്ങളില്‍ ആലപ്പുഴ മുനിസിപ്പാലിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നുള്ളു ഭൂമി പോലും ഇതുവരെ കയ്യേറിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള അന്വേഷണത്തെ ഭയപ്പെടുന്നില്ല. നിയമസഭാ സമിതിയോ വിജിലന്‍സോ കയ്യേറ്റം അന്വേഷിക്കട്ടെയെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചു

Post a Comment
0 Comments