കാസര്‍കോട്: (www.evisionnews.co) ബസ് യാത്രക്കാരെ ശല്യപ്പെടുത്തുന്നത് തടഞ്ഞ ട്രാഫിക് എ.എസ്.ഐ.യെ അക്രമിച്ച കേസില്‍ ബദിയടുക്ക നീര്‍ച്ചാല്‍ സ്വദേശി അറസ്റ്റില്‍. നീര്‍ച്ചാലിലെ വെങ്കപ്പ (35)യാണ് അറസ്റ്റിലായത്. കാസര്‍കോട് ട്രാഫിക് എ.എസ്.ഐ. രാമകൃഷ്ണ(48)നെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ട് പഴയ ബസ്സ്റ്റാന്റിലാണ് സംഭവം. സ്വകാര്യ ബസില്‍ കയറിയ വെങ്കപ്പ യാത്രക്കാരെ ശല്യപ്പെടുത്തിയപ്പോള്‍ പഴയ ബസ്സ്റ്റാന്റിലുണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിച്ചു. ഇതിനിടെയെത്തിയ ട്രാഫിക് എ.എസ്.ഐ. രാമകൃഷ്ണനോട് വെങ്കപ്പ തട്ടിക്കയറി. ഇതേ തുടര്‍ന്ന് വെങ്കപ്പയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

Post a Comment
0 Comments