Type Here to Get Search Results !

Bottom Ad

ട്രിയാങ്കിള്‍ ബഫേ ടീമിന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

പൊവ്വല്‍ (www.evisionnews.co): ട്രിയാങ്കിള്‍ ബഫേ സപ്ലൈ ടീമിന്റെ വെബ്‌സൈറ്റ് സ്വിച്ചോണ്‍ കര്‍മം പൊവ്വല്‍ ട്രിയാങ്കിള്‍ ടീം ഓഫീസില്‍ കെബിഎസ്എ ജില്ലാ സെക്രട്ടറി അഷ്റഫ് കാരക്കാട് നിര്‍വഹിച്ചു. തൊഴില്‍ രംഗത്ത് ടീം കൂടുതല്‍ വിപുലീകരണം നടത്തുന്നതിന് വേണ്ടിയും സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുന്നതിനും വേണ്ടിയുമാണ് വെബ്‌സൈറ്റ് ആരംഭിച്ചത്. ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു ബഫേ സപ്ലൈ ടീം വെബ്‌സൈറ്റ് തുടങ്ങുന്നത്. ഗോള്‍ഡ് മര്‍ച്ചന്റസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ കരീം കോളിയാട് മുഖ്യാഥിതിയായിരുന്നു. ട്രിയാങ്കിള്‍ ടീം ഡയറക്ടര്‍ ജാസിര്‍ പൊവ്വല്‍, ടീം ലീഡര്‍മാരായ എംഎ അഷ്റഫ്, അമ്മി പൊവ്വല്‍, കബീര്‍ വളപട്ടണം, പി.എ റംഷാദ്, മുബഷിര്‍ പൊവ്വല്‍, അബ്ദുല്‍ ഹമീദ് സംബന്ധിച്ചു. http://trianglebuffet.In എന്ന ലിങ്കില്‍ സൈറ്റ് ഓപ്പണ്‍ ചെയ്യാവുന്നതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad