കാസര്‍കോട് (www.evisisionnews.co): മ്യാന്‍മര്‍ ഭരണകൂടത്തിന്റെ കൊടിയ പീഡനംമൂലം അഭയംതേടിയെത്തിയ റോഹിങ്ക്യന്‍ ജനതയോട് സര്‍ക്കാര്‍ കാണിക്കുന്നത് മനുഷ്യരഹിത സമീപനമാണെന്ന് കാലം നമ്മെ വിളിക്കുന്നു എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച വിചാര സദസ് അഭിപ്രായപ്പെട്ടു.
തളങ്കര ഗസാലി നഗര്‍ നൂറുല്‍ ഹുദാ മദ്രസയില്‍ നടന്ന പരിപാടി സമസ്ത കാസര്‍കോട് മണ്ഡലം സെക്രട്ടറി ബഷീര്‍ ദാരിമി തളങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എസ് സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി ബദ്‌റുദ്ദീന്‍ ചെങ്കള മുഖ്യപ്രഭാഷണം നടത്തി. ഹംസ പളളിപ്പുഴ, എം.എ ഖലീല്‍, പാണലം അബ്ദുല്ല മൗലവി, സി.ഐ സലാം, എന്‍.എം സിദ്ദീഖ്, ഖാസിം ചാല, അബ്ദുല്ല ചാല, ടി.എസ് സൈനുദ്ദീന്‍ തുരുത്തി, അബൂബക്കര്‍ ബാഖവി തുരുത്തി, ബി.എച്ച് മുഹമ്മദ് പ്രസംഗിച്ചു.

Post a Comment
0 Comments