കൊച്ചി (www.evisionnews.co): നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി കുരുക്ക് മുറുക്കി പോലീസ്. ജീപര്യന്തം തടവ് വരെ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം കുറ്റപത്രം അടുത്ത മാസം ഏഴിന് മുമ്പ് സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം. ജാമ്യം ലഭിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്.
മറ്റുപ്രതികള്‍ക്കെതിരായ കുറ്റപത്രവും ഉടന്‍ സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ജാമ്യത്തിനു ശ്രമിച്ച ദിലീപിന് തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. കേസിന്റെ സാഹചര്യങ്ങളില്‍ കാതലായ മാറ്റം ഉണ്ടായാല്‍ മാത്രമേ ജാമ്യം പരിഗണിക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കുറച്ചുദിവസം ജയിലില്‍ കിടന്നതുകൊണ്ടുമാത്രം സാഹചര്യങ്ങള്‍ മാറിയെന്ന് കരുതാനാകില്ല. അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ലെന്നും കാവ്യ മാധവനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യാനുണ്ടെന്നും ജസ്റ്റിസ് സുനില്‍ തോമസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയപ്പോള്‍ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും കോടതി പറയുകയായിരുന്നു.

Post a Comment
0 Comments