Type Here to Get Search Results !

Bottom Ad

ഗൗരി ലങ്കേഷ് വധം: എം.എസ്.എഫ് കാന്‍ഡില്‍ ലൈറ്റ് വിജില്‍ സംഘടിപ്പിച്ചു


വോര്‍ക്കാടി (www.evisionnews.co): മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വോര്‍ക്കാടി മജീര്‍പള്ളയില്‍ പ്രതിഷേധ പ്രകടനവും കാന്‍ഡില്‍ ലൈറ്റ് വിജിലും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍ സ്വാഗതം പറഞ്ഞു. ആരിഫ് മച്ചംപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഡി.ബി ഖാദര്‍, ഉമ്മര്‍ ബോര്‍ക്കള, യൂത്ത് ലീഗ് വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് പാവൂര്‍, വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബി മജീദ് പാത്തൂര്‍, ജാഫര്‍ പാവൂര്‍, ജംഷീര്‍ മൊഗ്രാല്‍, ദിവാകര്‍, സിദ്ദീഖ് മജീര്‍പള്ള, ലത്തീഫ് കജെ, അന്‍സാര്‍ പാവൂര്‍, അസര്‍ പാത്തൂര്‍, റാഹീസ്, മണ്ഡലം ട്രഷറര്‍ റഹീം പള്ളം സംസാരിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad