Type Here to Get Search Results !

Bottom Ad

ചിത്താരി കെ.എസ്.ടി.പി പാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട്- കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ വീണ്ടും അപകടം. സൗത്ത് ചിത്താരി കെ.എസ്.ടി.പി റോഡിലാണ് ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് ബസും ലോറിയും കൂട്ടിയിച്ച് അപകടമുണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച ശേഷം ലോറി സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ഇടിയുടെ ആഘാതത്തില്‍ വെയിറ്റിംഗ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. സ്പീഡ് ബ്രേക്കര്‍ കടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്. രണ്ടു വാഹനങ്ങളും ഒരേ സമയം സ്പീഡ് ബ്രേക്കര്‍ കടക്കാനുള്ള ശ്രമത്തിലായിരുന്നു അപകടമുണ്ടായത്. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 15 8208 നമ്പര്‍ കെ.എസ്.ആര്‍.ടി.സിയിലാണ് എതിരെ വരികയായിരുന്ന കെ.എ 01 എ. 9133 നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ചത്. ബസ് യാത്രക്കരായ മീനാപ്പീസ് പരിസരത്ത് ദിലീപ് കുമാര്‍(42), നീലേശ്വരം കര്‍ട്ടന്‍ സെന്ററില്‍ ജീവനക്കരനായ കോഴിക്കോട് സ്വദേശി രവീന്ദ്രന്‍ (42) എന്നിവരാണ് പരിക്കേറ്റത്. സാധാരണഗതിയില്‍ സൗത്ത് ചിത്താരി ബസ് കാത്തിരിപ്പുകേന്ദ്രം അടക്കമുള്ള സ്ഥലങ്ങളില്‍ നിരവധി പേര്‍ കൂടി നില്‍ക്കാറുള്ളതാണ്. പള്ളിയില്‍ രാത്രി നിസ്‌ക്കാര സമയമായതിനാല്‍ റോഡിലും ബസ് സ്റ്റോപ്പിലും ആള്‍ക്കാരില്ലത്താത് വന്‍ദുരന്തമൊഴിവാക്കി. 

Post a Comment

0 Comments

Top Post Ad

Below Post Ad