കൊച്ചി (www.evisionnews.co): ദിലീപ് ജയിലില്‍ കിടക്കാന്‍ കാരണം കാലദോഷമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. തനിക്ക് ഇഷ്ടപ്പെട്ടൊരു നടനാണ് ദിലീപെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിനെ പിന്തുണച്ചുള്ള പരാമര്‍ശം.
തനിക്ക് ഇഷ്ടപ്പെട്ട നടനാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നത്. കാലദോഷം കൊണ്ടാണ് അയാള്‍ അകത്തായി പോയതെന്നും വെള്ളാപ്പള്ളി പറയുന്നു. ഇപ്പോള്‍ കുറെ ആളുകള്‍ അദ്ദേഹത്തെ കാണാനായി ചെല്ലുന്നുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം അകത്തായിട്ട് ഇതുവരെ അവരൊന്നും മിണ്ടാതിരുന്നത്. ഇത് കുറച്ച് കടന്നുപോയെന്നും പറഞ്ഞു.

Post a Comment
0 Comments