വിദ്യാനഗര്‍ (www.evisionnews.co): ഭരണമുണ്ടാവുമ്പോള്‍ മിണ്ടാതിരിക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ അട്ടഹസിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരാള്‍ക്കൂട്ടമായി മാറിയിരിക്കയാണ് എസ്.എഫ്.ഐ എന്നും എം.എസ്.എഫ് ഗവ. ഐ.ടി.ഐ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പുതിയ ഹരിത ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. ഇര്‍ഫാന്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ സ്റ്റാംന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ നൈമുന്നീസ, മിസ്‌രിയ ഹമീദ് ഹരിത ഭാരവാഹികള്‍ക്ക് ഉപഹാരം നല്‍കി. ഹരിത ജില്ലാ പ്രസിഡണ്ട് ഷാഹിദ റഷീദ്, ജനറല്‍ സെക്രട്ടറി തസീല മേനങ്കോട്, എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ഉദുമ മണ്ഡലം സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം, ഹരിത സെക്രട്ടറി സഫിയ മാന്യ, റഫീഖ് വിദ്യാനഗര്‍, ജുനൈദ്, ഇജാസ്, റിസ്‌വാന്‍, സഹല്‍, ഷഫാന്‍, റിസ്‌വാന സംസാരിച്ചു.

Post a Comment
0 Comments