Type Here to Get Search Results !

Bottom Ad

വിവിധ ആവശ്യങ്ങളുന്നയിച്ച് ഉപ്പളയില്‍ റെയില്‍വെ ഉപയോക്തൃ സംഗമം ഇന്ന്

ഉപ്പള (www.evisionnews.co): സേവ് ഉപ്പള റെയില്‍വെ സ്റ്റേഷന്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ റയില്‍വെ ഉപയോക്താക്കളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സൗഹൃദ സംഗമം ഇന്ന് വൈകിട്ട് നാലു മണിക്ക് റയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നടക്കും. ചെയര്‍മാന്‍ അഡ്വ. ബാലകൃഷ്ണ ഷെട്ടി അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് അസീം സ്വാഗതം പറയും. പി. കരുണാകരന്‍ എം.പി, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷാഹുല്‍ ഹമീദ് ബന്തിയോട്, ഭാരതി ഷെട്ടി, ഷംസാദ് ഷുക്കൂര്‍, പ്രശാന്ത് കുമാര്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ പ്രസംഗിക്കും.

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും വ്യാപാര രംഗത്ത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഉപ്പളയില്‍ കൂടുതല്‍ ദീര്‍ഘദൂര വണ്ടികള്‍ നിര്‍ത്തുക, റെയില്‍വേക്ക് പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ക്ക് സബ്‌വെ അനുവദിക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, കെട്ടിടം വിപുലീകരിക്കുക, പ്ലാറ്റ് ഫോം ഉയരം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം ജനനേതാക്കള്‍ക്ക് സമര്‍പ്പിക്കും. ജനങ്ങളെയും യാത്രക്കാരെയും ബോധവല്‍ക്കരണം തുടര്‍ച്ചയായി നടക്കും. ദീര്‍ഘകാലമായി ഉപ്പള റയില്‍വെ വികസനത്തിന് വേണ്ടി പ്രവൃത്തിച്ചു കൊണ്ടിരിക്കുന്ന മൂസാ ഹാജി ആള്‍വായി, അശോക് കുമാര്‍ ഹൊള്ള എന്നിവരെ ആദരിക്കും. സീസണ്‍ ടിക്കറ്റുകള്‍ക്ക് ആവശ്യമെങ്കില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കും. 

തീരുമാന യോഗത്തില്‍ എം.കെ അലി, ആര്‍. രമണന്‍, ഷുക്കൂര്‍ ഹാജി, നാഫി ബപ്പായിത്തൊട്ടി, പുഷ്പരാജ്, ഹനീഫ് റെയിന്‍ബോ, എസ്.എം.എ തങ്ങള്‍, കമലാക്ഷ സെലക്ഷന്‍ സെന്റര്‍, വിജയ്കുമാര്‍ റായ്, ബി.എം മുസ്തഫ, സുജാത ഷെട്ടി, ജബ്ബാര്‍ പള്ളം, അസീം മണിമുണ്ട സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad