Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂർ പോളിയിൽ യു.ഡി.എസ്.എഫ് ഇലക്ഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

തൃക്കരിപ്പൂർ :(www.evisionnews.co) ആഗതമായ പോളി യൂണിയൻ ഇലക്ഷന് മുന്നോടിയായി യൂ ഡി എസ് എഫ് തൃക്കരിപ്പൂർ പോളി യൂണിറ്റ് ഇലക്ഷന് കൺവെൻഷൻ സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന പോളി യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫ് -കെ.എസ്.യു സ്ഥാനാർത്ഥികൾ അട്ടിമറി ജയം നേടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ എം. എസ്.എഫ് പ്രസിഡണ്ട് ആബിദ് ആറങ്ങാടി മുഖ്യാതിഥിയായി സംസാരിച്ചു. യൂ.ഡി.എസ്.എഫ് പോളി യൂണിറ്റ് ചെയർമാൻ മുഹമ്മദ് റാഹിൽ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ ജന.സെക്രട്ടറി സി.ഐ ഹമീദ്, ജോയിന്റ് സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട് അസറുദ്ധീൻ മണിയനോടി, സെക്രട്ടറി അസ്‌ലം ചന്തേര, ജില്ലാ കമ്മിറ്റിയംഗം ഷാനിഫ് നെല്ലിക്കട്ട, മുർഷിദ് മുഹമ്മദ്‌, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ കുന്നുംകൈ, മഷൂദ് തലിച്ചാലം, ഫാസിൽ ഫിറോസ്, അലൽ ജോസഫ് സംസാരിച്ചു. യൂ.ഡി.എസ്.എഫ് യൂണിറ്റ് പ്രസിഡണ്ട് സിറാജ് സ്വാഗതവും ട്രഷറർ മുസബ്ബിർ കക്കുന്നം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad