Type Here to Get Search Results !

Bottom Ad

ഭട്കലില്‍ വാഹനാപകടം: മഞ്ചേശ്വരം സ്വദേശി മരിച്ചു

കാസര്‍കോട്:(www.evisionnews.co) ഭട്കലില്‍  വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തി ല്‍ മലയാളി ഡ്രൈവര്‍ മരിച്ചു.ഗോവയില്‍ നിന്ന് കേരളത്തിലേക്ക് മീന്‍ കയറ്റി വരുകയായിരുന്ന ലോറിയുടെ ഡ്രൈവര്‍ മഞ്ചേശ്വരം സ്വദേശി ജി.എം.നിഹാദി അബ്ദുല്ലയാണ്(35)മരിച്ചത്. ഇന്ന് രാവിലെ മൂന്നു ബസും ഒരു ലോറിയും കൂട്ടിയിടിച്ചാണ് അപകടമുുണ്ടായത്. മംഗലാപുരത്ത് നിന്ന് ഹുബ്ബള്ളിയിലേക്ക് പോവുകയായിരുന്ന ഗണേശ് ബസും ലോറിയും ആദ്യം കൂട്ടിയിടിച്ചു. അമിത വേഗത്തില്‍ വന്ന സുഗമ എന്ന മറ്റൊരു ബസ് ആദ്യം അപകടം വരുത്തിയ ബസ്സിന് പിന്നില്‍ ഇടിച്ചു തകര്‍ന്നു. അതിന് പിന്നാലെ ഹുബ്ബള്ളി ഭാഗത്തേക്ക് കുതിച്ച ഗണേശ് എന്നു തന്നെ പേരുള്ള മറ്റൊരു ബസും ഇടിക്കുകയായിരുന്നു.
ലോറിയുമായി ഇടിച്ച ഗണേശ് ബസ് ഡ്രൈവര്‍ നാഗേഷ് (32), സുഗമ ബസ് ഡ്രൈവര്‍ ഗൗസ് സാഹിബ്(58), ക്ലീനര്‍ ലോകേഷ്(24), മൂന്നു ബസ്സുകളിലെ യാത്രക്കാരായ സമ്പ ശങ്കര്‍ ഷെട്ടി(65), നാരായണ ഷെട്ടി(65), ദിവ്യ നാഗരാജ് ഷെട്ടി(34),സഭാഷ്(44),കെ.പ്രശാന്ത്(38), ഗണേഷ് വെങ്കിടേഷ്(36), ശങ്കര്‍ ഷെട്ടി(65), മോഹന്‍ദാസ്(46),സിന്ദ്രഷെട്ടി(65), വിജയ് സുന്ദര ഷെട്ടി(50) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad