Type Here to Get Search Results !

Bottom Ad

ദേശീയപാതയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിനാൽ ഉപരോധ സമരങ്ങള്‍ മാറ്റിവെച്ചതായി ബിജെപി

കാസര്‍കോട്: (www.evisionnews.co)ദേശീയപാതയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇന്ന് നടക്കാനിരുന്ന ഉപരോധ സമരങ്ങള്‍ മാറ്റിവെച്ചതായി ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അറിയിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരം, കുമ്പള, ഉപ്പള, ഹൊസങ്കടി എന്നീ സ്ഥലങ്ങളിലെ ഉപരോധസമരങ്ങള്‍ മാത്രമാണ് മാറ്റിവെച്ചത്. അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ സമരം പുനരാരംഭിക്കും. പ്രതിഷേധ സപ്താഹത്തിന്റെ ഭാഗമായി ചെര്‍ക്കള-ബദിയടുക്ക-പെര്‍ള-അടുക്കസ്ഥല റോഡില്‍ ഇന്ന് രാവിലെ 10 മണിക്ക് അടുക്കസ്ഥല,, നാളെ പള്ളത്തടുക്ക, 16 ന് നെല്ലിക്കട്ട, 17ന് ഉക്കിനടുക്ക, 18 ന് ബദിയടുക്ക, 19 ന് പെര്‍ള എന്നിവിടങ്ങളില്‍ നടക്കുന്ന റോഡ് ഉപരോധ സമരങ്ങള്‍ക്ക് മാറ്റമുണ്ടായിരിക്കുകയില്ലെന്ന് ശ്രീകാന്ത് വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad