Type Here to Get Search Results !

Bottom Ad

ഐ എൻ എൽ - ഐ എം സി സി എരിയാൽ മേഖലാ കമ്മിറ്റിയുടെ ബൈത്തു നൂർ സമർപ്പണം 15ന്

എരിയാൽ:(www.evisionnews.co) ഐ എൻ എൽ എരിയാൽ മേഖലാ കമ്മിറ്റി ഐ എം സി സിയുടെ സഹകരത്തോടെ നിർമ്മിച്ച് നൽകുന്ന ബൈത്തു നൂർ സമർപ്പണം 2017 സെപ്റ്റംബർ 15 ന് എരിയാൽ മർഹും സഫുവാൻ നഗറിൽ വെച്ച് നടക്കും. ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം മില്ലത്ത് സാന്ത്വനം പദ്ധതിയിലൂടെ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ പാർട്ടി കീഴ്ഘടങ്ങൾ നടപ്പിലാക്കി കൊണ്ട് വരുന്ന ചാരിറ്റി പ്രവർത്തനത്തിന്റെ തുടർച്ചയാണ് ഈ ബൈത്തു നൂർ. ആറര പതിറ്റാണ്ട് കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തി വിശുദ്ധിയോടും ആദർശ നിഷ്ഠതയോടും പൊതു ജീവിതം നയിച്ച് സമൂഹത്തിന് മാതൃക കാണിച്ച മർഹും ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ സ്മരണാർത്ഥമാണ് പാവപെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നത്. ആറര പതിറ്റാണ്ട് കാലത്തെ പ്രവർത്തനത്തിനിടെ ഉന്നത സ്ഥാനങ്ങൾ പലതും സേട്ടു സാഹിബിനെ തേടിയെത്തിയിരുന്നു എന്നാൽ ഇത്തരം സന്ദർഭങ്ങളിലൊക്കെ ആദർഷം മുറുകെ പിടിച്ച് അവിഹിതമായി ഒന്നും സമ്പാതിക്കാതെ മാതൃകാ പ്രവർത്തനത്തിനാണ് അദ്ദേഹം മുൻ തൂക്കം നൽകിയത്. സത്യ സന്ധതയും കൃത്യനിഷ്ടതയോടും പൊതു ജീവിതം നയിക്കുന്നതിനിടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴാണ് സേട്ടു സാഹിബിന് അദ്ധേഹത്തിൻറെ ബൈത്തു നൂർ എന്ന വീട് വിൽകേണ്ടി വന്നത്. സമൂഹത്തിന് വേണ്ടി തന്റെ പുരുഷായുസ്സിന്റെ നല്ലൊരു ഭാഗവും മാറ്റി വെച്ച മർഹും സേട്ടു സാഹിബിന്റെ സാഹചര്യം കൊണ്ട് വിൽകേണ്ടി വന്ന വീടിന്റെ പേര് എന്നെന്നും നില നിർത്തുന്നതിന് വേണ്ടിയാണ് ഐ എൻ എൽ പാവങ്ങൾക്കൾക്ക് നിർമ്മിച്ച് നൽകുന്ന വീടിന് ബൈത്തുനൂർ എന്ന നാമം നൽകിയത്. എരിയാൽ ബൈത്തുനൂർ സമർപ്പണം 15ന് വെളളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് നടത്തപെടും. പത്ര സമ്മേളനത്തിൽ അസീസ് കടപ്പുറം, മുനീർ കണ്ടാളം ,പോസ്റ്റ് മുഹമ്മദ് കുഞ്ഞി , മുസ്ഥു എരിയാൽ ഖലീൽ എരിയാൽ നൗഷാദ് എരിയാൽ ,ഹൈദർ കുളങ്കര,ശുക്കൂർ എരിയാൽ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad