ചട്ടഞ്ചാല്‍: (www.evisionnews.co) ശിഹാബ് തങ്ങള്‍ എജുകേഷണല്‍ &ചാരിറ്റബള്‍ ട്രസ്റ്റ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള മത വിജ്ഞാന സദസ്സ് ചട്ടഞ്ചാല്‍ തോണി റഊഫ് നഗറില്‍ തുടങ്ങി ട്രസ്റ്റ് ചെയര്‍മാന്‍ ടി ഡി ഹസ്സന്‍ ബസരി പതാക ഉയര്‍ത്തി. പളളിക്കര സംയുക ഖാസി പൈവളികെ അബ്ദുല്‍ ഖാദര്‍ മുസ്ലാര്‍ ഉല്‍ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സി എച്ച് ഹുസൈനാര്‍ തെക്കില്‍ അദ്ധ്യക്ഷത വഹിച്ചു. ഖബര്‍ നമ്മെ മാഡി വിളിക്കുന്നു എന്ന വിഷയത്തില്‍ അല്‍ ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ ഖാസിമി പ്രഭാഷണം നടത്തി.ജനറല്‍ കണ്‍വീനര്‍ അബുബക്കര്‍ കണ്ടത്തില്‍ സ്വാഗതം പറഞ്ഞു. പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി, ടി ഡി കബീര്‍ തെക്കില്‍, ഷാനവാസ് പാദൂര്‍ ,ബി കെ ഇബ്രാഹിം ഹാജി, ബാഡൂര്‍ ലത്തീഫ് ഹാജി, ടി പി കുഞ്ഞബ്ദുല്ല, റഊഫ് ബായിക്കര ,ഖാസ്മി അബ്ദുല്ല, മണ്യം ഇബ്രാഹിം ഹാജി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സിദ്ധീക് മങ്ങാടന്‍, ട്രഷര്‍ മജീദ് ബെണ്ടിച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് സിറാജുദ്ധീന്‍ അല്‍ യാസിമി പത്തനാപുരം പ്രഭാഷണം നടത്തും
Post a Comment
0 Comments