Type Here to Get Search Results !

Bottom Ad

സിനാൻ വധം സി.ബി.ഐ അന്വേഷിക്കണം-ഹാഷിം ബംബ്രാണി


കാസർകോട് :(www.evisionnews.co) കാസർകോട്  നഗരത്തിനടുത്ത് ദാരുണമായ രീതിയിൽ കൊല ചെയ്യപ്പെട്ട സിനാൻ വധക്കേസും കാസർകോട് പോലീസ് അന്വേഷിച്ചു കോടതി വെറുതെ വിട്ട മറ്റു കേസുകളും സി.ബി.ഐയെ കൊണ്ട് പുനരന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് എം.എസ്.എസ്. സംസ്ഥാന വൈ. പ്രസിഡണ്ട് ഹാഷിം ബംബ്രാണി കേരള സർക്കർക്കാറിനോട് ആവശ്യപെട്ടു.ജനങ്ങൾക്ക് കാസർകോട്ടെ പോലീസിലുള്ള വിശ്വാസ്യത നഷ്ടപെട്ടിരിക്കുകയാണ്.തുടർച്ചയായി ഫാസിസ്റ്റുകൾ മാത്രം രക്ഷപെടുന്ന രീതി ജനങ്ങൾക്ക് ജുഡീഷ്യറിയെ  പോലും സംശയം ജനിപ്പിച്ചിരിക്കുകയാണ്. സി.ബി.ഐ അന്വേഷിക്കുന്നതാണ് നല്ലതെന്നും ഹാഷിം മുഖ്യമന്ത്രിക്കു നൽകിയ ഇമൈൽ സന്ദേശത്തിൽ ആവശ്യപെട്ടു.പ്രതികൾ രക്ഷപെടുന്നത് അന്വേഷണത്തിലെ പോരായ്മയാണ്.കേസുകളിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുകയാണ് ഫാസിസ്റ്റുകൾ ചെയ്യുന്നത് സാക്ഷികളെ സംരക്ഷിക്കാൻ പോലും പോലീസിനു സാധിക്കുന്നില്ല. കാസർകോട്ടെ ഫാസിസ്റ്റു അഴിഞ്ഞാട്ടം ഗൗരമായി കാണണമെന്നും ഹാഷിം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad