കാസര്‍കോട് : (www.evisionnews.co) എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിദ്യഭ്യാസ വകുപ്പ് കുളം തോണ്ടിയിരിക്കുകയാണ്. വകുപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ കരിമ്പിന്‍ തോട്ടത്തില്‍ ആന കയറിയത് പോലെയാണെന്ന് മുസ്ലിം ലീഗ് കാസറകോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള. രണ്ടാം ഘട്ട പാഠപുസ്തക വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തിയ ഡിഡിഇ ഓഫിസ് മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന വൈസ്. പ്രസിഡന്റ് ഹാഷിം ബംബ്രാണി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, അസ്ഹറുദ്ധീന്‍ എതിര്‍ത്തോട് എന്നിവര്‍ മാര്‍ച്ചിന് അഭിവാദ്യം ചെയ്തു. നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, നിസാം ഹിദായത്ത് നഗര്‍, റഫീഖ് വിദ്യാനഗര്‍, സലാം ബെളിഞ്ചം, ത്വാഹാ തങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, കലീല്‍ തുരുത്തി, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, രിഫാഇ ചെര്‍ളടുക്ക, ഇര്‍ഫാന്‍ കുന്നില്‍, ഇജാസ് ഇബ്രാഹീം, ജുനൈദ് ബെള്ളൂര്‍, ഷാനവാസ് മാര്‍പ്പിനെടുക്ക, ഷാനിഫ് എതിര്‍ത്തോട്, ബിലാല്‍, നാസര്‍, ഷഫാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments