കാഞ്ഞങ്ങാട് : (www.evisionnews.co) സ്‌കൂള്‍ തുറന്നു ഓണ പരീക്ഷയും കഴിഞ്ഞു മാസങ്ങളായിട്ടും വിദ്യാര്‍ത്ഥികള്‍ക് കൃത്യമായി പാഠപുസ്തകങ്ങള്‍ എത്തിക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ കഴിവുകേടുകള്‍ ചോദ്യം ചെയ്യാതെ എസ് എഫ് ഐ മാളത്തില്‍ ഒളിക്കുകയാണോ എന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ ആബിദ് ആറങ്ങാടി. കാഞ്ഞങ്ങാട് മണ്ഡലം എം എസ് എഫ് കമ്മിറ്റി ഡി ഇ ഒ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തുള്ളപ്പോഴും വിദ്യാര്‍ത്ഥി പക്ഷ നിലപാട് സ്വീകരിച്ച ചരിത്രമാണ് എം എസ് എഫ് നുള്ളത്. എന്നാല്‍ മാതൃപ്രസ്ഥാനം ഭരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചുകൊണ്ട് സര്‍ക്കാര്‍ കാട്ടികൂട്ടുന്ന വിദ്യാര്‍ത്ഥി വിരുദ്ധനിലപാടിനോട് കൂറുപുലര്‍ത്തിക്കൊണ്ട് വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ് എസ് എഫ് ഐ എല്ലാ കാലത്തും ചെയ്തുപോരുന്നത്. ഇത് കേരളത്തിലെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. പാഠപുസ്തക വിതരണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തെയ്യാറായില്ലെങ്കില്‍ വകുപ്പ് മന്ത്രിക്ക് തെരുവിലിറങ്ങാന്‍ സാധിക്കാത്തവണ്ണം ശക്തമായ പ്രക്ഷോപം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം എം എസ് എഫ് പ്രസിഡന്റ് റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ ഇ എ ബക്കര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍,കെ കെ ഇസ്മയില്‍, അബ്ദുല്ല പടന്നക്കാട്, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ഖുല്‍ബുദ്ധീന്‍ പാലായി,ഇജാസ് പി വി, സാധിക്കുല്‍ അമീന്‍, ആഷിക് അടുക്കം, ഹസ്സന്‍ പടിഞ്ഞാര്‍,മുഷ്താഖ് ബല്ലാകടപ്പുറം, അഫ്‌സല്‍ അരയി , റഹ്മാന്‍ കുളിയങ്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉനൈസ് മുബാറക് സ്വാഗതവും ജംഷി ചിത്താരി നന്ദിയും പറഞ്ഞു
Post a Comment
0 Comments