വിദ്യാനഗര്‍: (www.evisionnews.co) പാണലം കടവില്‍ നിന്ന് അനധികൃത മണല്‍ കടത്ത് വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നടത്തിയ പരിശോധനക്കിടെ മണല്‍ കടത്തുകയായിരുന്ന മൂന്ന് ടിപ്പര്‍ ലോറികളും അകമ്പടി പോയ രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനങ്ങളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇവരെ കുറിച്ച് അന്വേഷിച്ച് വരികയാണ്. വിദ്യാനഗര്‍ അഡീഷണല്‍ എസ്.ഐ. എം.വി ശ്രീദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ ഭാഗത്ത് രാത്രികാലങ്ങളില്‍ അനധികൃത മണല്‍കടത്ത് വ്യാപകമാണെന്ന് പരാതിയുണ്ടായിരുന്നു.
Post a Comment
0 Comments