നീര്‍ച്ചാല്‍:(www.evisionnews.co)നീര്‍ച്ചാലിൽ മകളുടെ വീട്ടിലെത്തിയ അമ്മ കുഴഞ്ഞ് വീണ് മരിച്ചു. ബിര്‍മ്മിനടുക്കക്ക് സമീപം പടിയടുപ്പിലെ പരേതനായ മന്‍ചയുടെ ഭാര്യ ചെനിയാറു(68)വാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കന്യപ്പാടിക്ക് സമീപം മാടത്തടുക്കയിലുള്ള മകള്‍ മല്ലികയുടെ വീട്ടിലെത്തിയതായിരുന്നു. വീട്ടുമുറ്റത്ത് വെച്ചാണ് കുഴഞ്ഞ് വീണത്. മറ്റുമക്കള്‍: ശങ്കര, കേശവ, കാമ, അശോക. മരുമക്കള്‍: പുഷ്പ, സുജാത, നിവേദിത, സുനന്ദ, സുന്ദരന്‍.
Post a Comment
0 Comments