Type Here to Get Search Results !

Bottom Ad

തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് ഫയലുകള്‍ നഗരസഭയില്‍നിന്ന് കണ്ടെത്തി


ആലപ്പുഴ : (www.evisinnews.co) മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകള്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ ആസ്ഥാനത്തെ അലമാരയില്‍നിന്നാണ് 18 ഫയലുകള്‍ കിട്ടിയത്. ഇനിയും ഫയലുകള്‍ കണ്ടുകിട്ടാനുണ്ട്. കയ്യേറ്റ ആരോപണം വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ 32 ഫയലുകള്‍ കാണാതായിരുന്നു.

റിസോര്‍ട്ടുമായി ബന്ധപ്പെട്ടു വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ആലപ്പുഴ നഗരസഭയില്‍ നിന്നും ഫയലുകള്‍ കാണാതായത്. റിസോര്‍ട്ട് നിര്‍മാണത്തിന് 2000ത്തില്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകളാണു കാണാതായത്. ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി സേര്‍ച്ച് ഓര്‍ഡര്‍ നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു നഗരസഭയിലെതന്നെ അലമാരയില്‍ ഫയല്‍ കണ്ടെത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad