മഞ്ചേശ്വരം: (www.evisionnews.co) കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മറ്റൊരു യുവാവിന് ഗുരുതരം. ബന്തിയോട് അട്ക്ക ഭഗവതി ക്ഷേത്രത്തിന് സമീപത്തെ നിതിന്‍കുമാര്‍ (23)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 2മണിയോടെ ഹൊസങ്കടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാസര്‍കോട് നിന്നും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കര്‍ണ്ണാടക ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു.
Post a Comment
0 Comments