കാസര്‍കോട്: (www.evisionnews.co) സിനാന്‍ വധക്കേസിലെപ്രതികളെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ മേല്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഇടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
2008 ഏപ്രില്‍ 16ന് കാസര്‍കോട് ആന ബാഗിലുവില്‍ വെച്ച് ബൈക്ക് തടഞ്ഞ് വെച്ചാണ് സംഘ് പരിവാര്‍ ക്രിമിനല്‍ സംഘം നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സിനാനെ വെട്ടിക്കൊലപ്പെടുത്തിയത്
ചെറിയ സംഘര്‍ഷം പോലും സാമൂദായിക കലാപത്തിന്കാരണമാകുന്നകാസര്‍കോട്തുടര്‍ച്ചയായി കൊലപാതക കേസ്സുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് പോലീസിലും, ഭരണ സംവിധാനത്തിലും, നീതിന്യായ വ്യവസ്ഥയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാകും.
കൊലപാതക കേസ്സില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെയുള്ള നടപടികളില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന വീഴ്ചകളാണ് ഇത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത്.
പോലീസ് പ്രതികള്‍ എന്ന് കണ്ടെത്തി അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസ്സില്‍ ശിക്ഷ വാങ്ങി കൊടുക്കേണ്ട ബാധ്യതസര്‍ക്കാരിന്റേതാണ്.നീതിന്യായവ്യവസ്ഥയുടെ ഏതറ്റംവരെ പോയാണെങ്കിലും സിനാന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments