കാസര്‍കോട്:(www.evisionnews.co)തളങ്കരയിൽ വീട്ടു മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കത്തി നശിച്ചു. തളങ്കര ദഖീറത്തുല്‍ സ്‌കൂളിനു സമീപത്തെ ഖാലിദിന്റെ ഓട്ടോയാണ് കത്തി നശിച്ചത്. സ്ഥിരമായി വീട്ടു മുറ്റത്താണ് ഗ്യാസിലോടുന്ന ഓട്ടോ നിര്‍ത്തിയിടാറ്. ഇന്നലെ രാത്രി 9.15ന് ഓട്ടോ നിര്‍ത്തി പോയതായിരുന്നു. തൊട്ടു പിന്നാലെ തന്നെ തീയാളി പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഗ്യാസ് ചോര്‍ച്ചയാണ് തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു.
Post a Comment
0 Comments