ബദിയഡുക്ക:(www.evisionnews.co)ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഗൃഹനാഥന്‍ മരിച്ചു. .നാരമ്പാടി, പിലിക്കുഡ്‌ലുവിലെ അപ്പു-പാര്‍വ്വതിയമ്മ ദമ്പതികളുടെ മകന്‍ മഹാലിംഗ നായിക്ക് (52) ആണ് മരിച്ചത്. ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജ് സഹകരണ ഹൃദയാലയയില്‍ ആയിരുന്നു മരണം. കൂലിപ്പണിക്കാരനായ മഹാലിംഗ നായിക്കിന് രണ്ട് വര്‍ഷം മുമ്പ് പരിയാരത്ത് ആയിരുന്നു ഓപ്പറേഷന്‍ നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച തുടര്‍ പരിശോധനയ്‌ക്ക് പോയതായിരുന്നു. പരിശോധനയില്‍ ഹൃദയത്തിന് തകരാര്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് ഓപ്പറേഷന് നിര്‍ദ്ദേശിച്ചു. ശസ്‌ത്രക്രിയ നടത്തിയെങ്കിലും രാത്രിയോടെ നില ഗുരുതരമായി. ആന്തരിക രക്തസ്രാവമാണ് കാരണമെന്ന് കണ്ടെത്തി. ഇതു പരിഹരിക്കാന്‍ ഞായറാഴ്‌ച്ച മറ്റൊരു ശസ്‌ത്രക്രിയ നടത്തിയെങ്കിലും ഇന്നലെ രാവിലെ 10 മണിയോടെ മരണപ്പെട്ടു.
സാംബവിയാണ് ഭാര്യ. അവിനാഷ്, നിഥീഷ്, അംഗീത മക്കളും കൃഷ്‌ണ, രാമ, ലക്ഷ്‌മി, ഗൗരി സഹോദരങ്ങളുമാണ്.
Post a Comment
0 Comments