ഉദുമ:(www.evisionnews.co)മുട്ടിന് മുട്ടിന് ബാറുകൾ അനുവദിച്ച് മദ്യം വ്യാപകമാക്കിയ സംസ്ഥാന സർക്കാർ വിദ്യാർത്ഥികളോട് കാണിക്കുന്നത് അവഗണനയും,വഞ്ചനയുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ഡി. കബീർ പറഞ്ഞു.എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉദുമ മണ്ഡലം കമ്മിറ്റി ബേക്കൽ ബി.ആർ.സി യിലേക്ക് നടത്തിയ വിദ്യാർത്ഥി മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യയന വർഷം പകുതിയിലെത്തിയിട്ടും സ്കൂൾ പാഠ പുസ്തകത്തിന്റെ രണ്ടാം ഘട്ട വിതരണം അവതാളത്തിലായിരിക്കുകയാണ്.മെഡിക്കൽ, എഞ്ചിനിയറിങ്ങ്ഫിസുകൾ ഇരട്ടിയിലധികമായി വർധിപ്പിച്ചതോടെ വിദ്യാർത്ഥികൾ കണ്ണീര് കുടിക്കുകയാണ്.വിദ്യാർത്ഥികൾ നാനമുഖമായപ്രതിസന്ധികളെ നേരിടുമ്പോൾ എസ്.എഫ്.ഐ കൊടി മടക്കി ലോക്കറിൽ വച്ചിരിക്കുകയാണെന്ന് കബീർ പരിഹസിച്ചു. .മണ്ഡലം പ്രസിഡന്റ് സർഫറാസ് കടവത്ത് അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അഷ്റഫ് ബോവിക്കാനം സ്വാഗതം പറഞ്ഞു.
എം.എച്ച്മുഹമ്മദ്കുഞ്ഞി,ഖാദർ ആലൂർ,നവാസ് ചെമ്പരിക്ക, മിൻഹാജ് ബേക്കൽ,ഇർഷാദ് മുക്കുന്നോത്ത്,സവാദ് പള്ളംങ്കോട്,സിയാദ് ബേക്കൽ,അഷ്റഫ് മഠം,മുഹമ്മദ്കുഞ്ഞി,സാബിത്ത്ബാലനടുക്കം,ആഷിഖ് കുവ്വതൊട്ടി,ജാഫർ കൊവ്വൽ, മർവാൻ, ജാഷിക്, ജാബിർ, ജിയാദ് എന്നിവർ സംസാരിച്ചു.
Post a Comment
0 Comments