കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനു വിളിപ്പാടകലെയുള്ള കല്ലഞ്ചിറ അംഗണ്‍വാടിയിലെ ഫയലുകളും ഉപകരണങ്ങളും ഇന്നലെ രാത്രി അക്രമികള്‍ അടിച്ചു തകര്‍ത്തു തീയിട്ടു. കല്ലഞ്ചിറയിലെ വാടകക്കെട്ടിടത്തിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയ അക്രമികള്‍ ടെലിവിഷന്‍, ഫ്രിഡ്ജ്, മറ്റു ഓഫീസ് ഉപകരണങ്ങള്‍ ഫയലുകള്‍ എന്നിവ നശിപ്പിച്ചു.
നിരവധി കുട്ടികള്‍ പഠിക്കുകയും കളിക്കുകയും ചെയ്യുന്ന സ്ഥാപനമാണിത്. രാവിലെ അംഗണ്‍വാടി ജീവനക്കാരനാണ് അംഗണ്‍വാടി ഉപകരണങ്ങള്‍ നശിപ്പിച്ചത് കണ്ടത്. തുടര്‍ന്നു പൊലീസില്‍ പരാതിപ്പെട്ടു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. കുറ്റവാളികളെ പിടികൂടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments