മധൂര്‍ (www.evisionnews.co): കാലം നമ്മെ വിളിക്കുന്നു എന്ന പ്രമേയത്തില്‍ എസ്‌വൈഎസ് ജില്ലാ കമ്മിറ്റി പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ നടത്തുന്ന വിചാര സദസിന്റെ മധൂര്‍ പഞ്ചായത്ത്തല പരിപാടി 21ന് നാല് മണിക്ക് ഉളിയത്തടുക്ക മുനവ്വിറുല്‍ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തില്‍ നടക്കും. എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കൗണ്‍സില്‍ അംഗങ്ങളും ശാഖാ ഭാരവാഹികളും സംബന്ധിക്കുമെന്ന് ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍ അറിയിച്ചു.

Post a Comment
0 Comments