Type Here to Get Search Results !

Bottom Ad

ഉപ്പളയിലെ കവര്‍ച്ചാക്കേസില്‍ ഒളിവിലായിരുന്ന പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

കുമ്പള (www.evisionnews.co): കുമ്പളയിലെ കവര്‍ച്ചാക്കേസില്‍ ഒളിവിലായിരുന്ന പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയിലായി. ഉപ്പള പച്ചമ്പളയിലെ മുഹമ്മദ് അഷ്‌റഫിന്റെ വീട്ടില്‍ നിന്നും 14 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടാം പ്രതിയായ ഉപ്പളയിലെ ജംഷീദാ (25)ണ് കുമ്പള പോലീസിന്റെ പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ മുസമ്മലിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

2016 ജൂണ്‍ 27നാണ് പച്ചമ്പളയിലെ അഷ്‌റഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഉച്ചക്ക് ഒരുമണിയോടെ അഷ്‌റഫും കുടുംബവും വീട് പൂട്ടിപുറത്തേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. അഷ്‌റഫിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും മുസമ്മില്‍ പിടിയിലാവുകയുമായിരുന്നു. എന്നാല്‍ കേസില്‍ രണ്ടാം പ്രതിയായ ജംഷീദ് ഒളിവില്‍ പോവുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad