Type Here to Get Search Results !

Bottom Ad

എം.പി ആരാ? അപ്പൊ ഉത്തരവാദി ആരാ: പി കരുണാകരനെതിരെ ട്രോള്‍മഴ പെയ്യിച്ച് സോഷ്യല്‍ മീഡിയ


കാസര്‍കോട് (www.evisionnews.co): നീലേശ്വരം പള്ളിക്കര മേല്‍പാലം നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് പി. കരുണാകരന്‍ എം.പി നടത്തുന്ന സത്യാഗ്രഹത്തെ പരിഹസിച്ച് നവമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു. കഴിഞ്ഞ പതിമൂന്നു വര്‍ഷക്കാലം എം.പിയായിരുന്നിട്ടും ഏറെ കാലത്തെ സ്വപ്‌നപദ്ധതിയായ പള്ളിക്കര മേല്‍പാലം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ എം.പി സമരത്തിനിറങ്ങിയതിനെ ഇന്റര്‍വ്യൂ രൂപത്തില്‍ സിനിമാരംഗങ്ങളെ പുനരാവിഷ്‌ക്കരിച്ചാണ് ചിരിപ്പിച്ചും ചിന്തിപ്പിച്ചും ട്രോളുകള്‍ പ്രചരിക്കുന്നത്. 

ആരാണ് എം.പി. എന്തിനാണ് സമരം, ആര്‍ക്കെതിരെയാണ് സമരം, ആരാണ് ഉത്തരവാദി തുടങ്ങിയ ചങ്കില്‍ കൊള്ളുന്ന ചോദ്യശരങ്ങളാണ് ട്രോളര്‍മാര്‍ മുന്നോട്ടുവെക്കുന്നത്. മോഹന്‍ലാലിന്റെ 'ഒപ്പം' സിനിമയിലെ രംഗങ്ങള്‍, ജയരാജ് സംവിധാനം ചെയ്ത തിളക്കം സിനിമയിലെ ദിലീപും സലീം കുമാറുമുള്ള സംഭാഷണം തുടങ്ങിയ പുനരാവിഷ്‌കരിച്ചുള്ള ട്രോളുകളാണ് അധികവും. 

Post a Comment

0 Comments

Top Post Ad

Below Post Ad