Type Here to Get Search Results !

Bottom Ad

വടക്കന്‍- മധ്യകേരളത്തില്‍ 25ന് ശേഷം കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് 22 വരെ വ്യാപകമായ മഴ പെയ്യുമെന്നും 25നു ശേഷം കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം. കഴിഞ്ഞയാഴ്ച കേരള തീരത്ത് രൂപംകൊണ്ട തരത്തിലുള്ള ന്യൂനമര്‍ദം അടുത്ത ആഴ്ചയിലുമുണ്ടാകാനുള്ള സാധ്യതയെത്തുടര്‍ന്നാണ് മുന്നറിയിപ്പ്. 

അടുത്തയാഴ്ചയോടെ ന്യൂനമര്‍ദം വീണ്ടുമുണ്ടായാല്‍ 25 മുതല്‍ മഴ കനക്കും. തെക്കന്‍കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും വടക്കന്‍കേരളത്തിലും മലയോരപ്രദേശത്തും മഴ തുടരുന്നുണ്ട്. വയനാട് വൈത്തിരിയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും മഴ പെയ്തത്10 സെന്റിമീറ്റര്‍. ഹൊസ്ദുര്‍ഗ് ഏഴ്, കുഡ്ലു, മാനന്തവാടി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ ആറുവീതം സെന്റിമീറ്റര്‍ മഴ പെയ്തു. 

അടുത്ത രണ്ടുമൂന്നു ദിവസങ്ങളില്‍ മധ്യകേരളത്തില്‍ ഒന്നും തെക്കന്‍ ജില്ലകളില്‍ രണ്ടും വടക്കന്‍ ജില്ലകളില്‍ നാലും സെന്റി മീറ്റര്‍ മഴ പ്രതീക്ഷിക്കുന്നതായി കൊച്ചി സര്‍വകലാശാല റഡാര്‍ കേന്ദ്രവും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad