Type Here to Get Search Results !

Bottom Ad

മഹേന്ദ്രസിങ് ധോണിയെ പത്മഭൂഷണ് ബിസിസിഐ ശുപാര്‍ശ ചെയ്തു


മുംബൈ: (www.evisionnews.co)  രാജ്യത്തെ ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ പേര് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംംഭാവനകള്‍ ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ പേര് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ക്ക് ബിസിസിഐ ശുപാര്‍ശ ചെയ്തിരിക്കുന്ന ഏക പേര് ധോണിയുടെതാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന, പത്മ ശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ ധോണി നേടിയിട്ടുണ്ട്. പത്മഭൂഷണ്‍ നേടിയാല്‍ ഈ നേട്ടം കൈവരിക്കുന്ന 11-ാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി ധോണി മാറും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, ചന്ദു ബോര്‍ഡെ, പ്രഫ. ഡി.ബി. ഡിയോദാര്‍, കേണല്‍ സി.കെ. നായിഡു, ലാലാ അമര്‍നാഥ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങള്‍ പത്മഭൂഷണ്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad